കഴിഞ്ഞ ഒക്ടോബര് രണ്ടാം തീയതി.
ഒരവധി ദിവസം കൂടിക്കിട്ടിയ സന്തോഷത്തില് പ്രവീണ്കര് സഹദേവന് എഞ്ചിനിയറിംഗ് കോളേജില് നിന്നും വീട്ടിലേയ്ക്ക് തിരിച്ചു.
വീതിയേറിയ റോഡ്.
ഹെല്മെറ്റ് ധരിച്ചിരിക്കുന്നതു കാരണം വേഗതയറിയാന് വയ്യ.
ഇനിയും ഇനിയും വേഗത കൂട്ടാന് പ്രേരിപ്പിക്കുന്ന യുവത്വം.
തൊണ്ണൂറിന്റെ വേഗതയില് കുതിക്കുന്ന ബൈക്കിന് അനുസരണക്കേടുണ്ടോ എന്ന് തോന്നി.
അധിക ദൂരം പോയിക്കാണില്ല.
പെട്ടെന്നാണ് റോഡിന് കുറുകെ ഒരു കാറ് വരുന്നതായി കണ്ടത്.
ബൈക്ക് ഒഴുകിക്കൊണ്ടിരിക്കുന്നു.
കാറ് ഇപ്പോഴും റോഡിനു കുറുകേയായി തന്നെയാണ്.
ഒന്നും കാണാന് വയ്യ.
സഹദേവന് കാറിലിടിച്ച രണ്ടു തവണ മുകളിലേയ്ക്ക് പോയി.
പിന്നെ തറയില് വീണു.
ഹെല്മറ്റ് തറയിലിടിച്ച് വീണു.
സഹദേവന് ജീവിതത്തിനും മരണത്തിനുമിടയില്.
സഹദേവന് പിന്നെയൊന്നും ഓര്മ്മയില്ല.
കാര് ഡ്രൈവര് പുറത്തിറങ്ങി ഒന്നു നോക്കി.
അവര് ഒന്നു നടുങ്ങി.
ഭര്ത്താവിന്റെ കാറുമായി അടുത്തുള്ള മാളിലേയ്ക്ക് വന്നിട്ടു തിരികെ പോകുകയാണ്.
വണ്ടി ഓടിക്കുന്നതിനുള്ള ലൈസന്സ് തനിക്കില്ല.
ഇനി എന്തു ചെയ്യും?
ഭര്ത്താവിനെ വിളിച്ചു വരുത്തുക.
കാറിടിച്ച പയ്യന് പോയി തുലയട്ടെ.
എനിക്ക് എന്റെ ജീവിതം മാത്രമേ പ്രധാനപ്പെട്ടതായുള്ള.
എന്നിട്ടും മനസ്സാക്ഷി ചോദിച്ചു - ഒരു പക്ഷേ ആ പയ്യനെ ഇപ്പോള് ആശുപത്രിയില് കൊണ്ടു പോയാല് അവന് രക്ഷപ്പെടില്ലേ?
ആനക്കറുപ്പുള്ള റോഡില് കുങ്കുമച്ചോര തളം കെട്ടി ഭാരതത്തിന്റെ ഭൂപടം സൃഷ്ടിക്കുന്നു.
പെട്ടെന്നാണവിടെ ലോബോ എത്തിച്ചേര്ന്നത്.
ലോബോയ്ക്ക് റോഡപകടത്തില്പ്പെട്ടവരെ സഹായിക്കുക ഒരു ലഹരിയാണ്.
അപ്പോഴേയ്ക്കും ഭര്ത്താവും എത്തിച്ചേര്ന്നു.
അപകടം നടന്നിട്ട് വെറും ഒരു മണിക്കൂര് മാത്രമേ ആയിട്ടുള്ളു.
അപകടത്തിന് നിയമസാധുത നല്കാന് സഹായിക്കാനായി കാക്കിനിറം ഇനിയുംഅരമണിക്കൂറിനുള്ളില് എത്തിച്ചേരാമെന്ന് സര്-വ്യാപിയായ മൊബൈലിലൂടെ വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന ഭര്ത്താവറിയിച്ച.
സഹദേവന് പിന്നെയൊന്നും ഓര്മ്മയില്ല.
കാരണം ചേതനയറ്റ ശരീരത്തിന് പിന്നെയൊന്നും ഓര്മ്മിക്കേണ്ട ആവശ്യമില്ലല്ലോ?
അടുത്തദിവസം ദിനപത്രത്തിലെ തലക്കെട്ട്:എഞ്ചിനിയറിംഗ് വിദ്യാര്ത്ഥി ബൈക്കപകടത്തില് മരിച്ചു.
ഇന്ത്യന് റോഡുകളില് പ്രതിദിനം നടക്കുന്ന 300 റോഡപകട മരണങ്ങളില് ഒന്നു കൂടി.
രാജ്യത്തിന് ഒരു സമര്ത്ഥനായ എഞ്ചിനിയര് നഷ്ടപ്പെട്ടു.
ഒരച്ഛനും അമ്മയ്ക്കും മകന് നഷ്ടപ്പെട്ടു.
ഒരച്ഛനും അമ്മയ്ക്കും എല്ലാം നഷ്ടപ്പെട്ടു.
ഇതിലപ്പുറം മറ്റൊരു പ്രാധാന്യവും നമ്മള് ഇത്തരം വാര്ത്തകള്ക്കു നല്കാറില്ല.
ഇന്ത്യന് റോഡുകളില് പ്രതിദിനം 300 റോഡപകട മരണങ്ങള് നടക്കുന്നു എന്ന കാര്യം നമ്മളെ ഞെട്ടിക്കറേയില്ല.
കാരണം, അതു നമ്മുടെ വീട്ടില് അല്ലല്ലോ എന്നതാണ്.
അയല് വീട്ടിലെ ശോകം നമ്മുടെ വീട്ടില് ഏതാനും മണിക്കൂറുകള്ക്കു മാത്രമാണല്ലോ?
അധിക്കാരികളുടെ കണ്ണു തുറക്കാന് ഇനിയും എത്ര ജീവനുകള് പൊലിയണമോ ആവോ?
റോഡപകടങ്ങളില് അപകടത്തില് പെട്ടവരെ സഹായിക്കാനായി ഒരു മൂന്നക്ക ഹെല്പലൈന് വരേണ്ട കാലം എന്നേ കഴിഞ്ഞു.
ആ നംപരില് ഡയല് ചെയ്താലുടനെ പത്തു-പതിനഞ്ചു മിനിട്ടില് ആംബുലന്സ് എത്തിച്ചേരേണ്ട സംവിധാനം ഇന്ത്യയൊട്ടുക്കും ആവശ്യമാണ്.
അന്തരിച്ച മുഖ്യമന്ത്രി വൈ എസ് ആര് ഇത് ആന്ധ്രാപ്രദേശില് വിജയകരമായി നടപ്പിലാക്കിയതായി അറിയുന്നു.
മറ്റു സംസ്ഥാനങ്ങളും ഇത് എത്രയും വേഗം നടപ്പിലാക്കേണ്ടാതാണ്.
റോഡപകടങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങളും അഴിച്ചെഴുതേണ്ടതായുണ്ട്.
വരൂ നമുക്കീ വഴിക്ക് യത്നിക്കാം.
--------------------------------------------------------------------------------------------------------------
എന്റെ മകന്റെ ബാല്യകാലസുഹൃത്തായ പ്രവീണ്കര് സഹദേവന്റെ അകാലമൃത്യുവില് വേദനിച്ചു കൊണ്ട്.
No comments:
Post a Comment