ദാരിദ്യം- അതെന്താണാവോ?
ലോകജനത തന്നെ ദാരിദ്യത്തെ മറന്നവെന്ന് തോന്നുന്നു.
ഇന്ത്യന് ജനതയ്ക്ക് ചര്ച്ച ചെയ്യാനായി ഇവിടുത്തെ രാഷ്ട്രീയക്കാരും പത്രങ്ങളും എന്തെല്ലാം ഒരുക്കുന്നു.
ഇന്ത്യയില് ജനിക്കുന്ന കുഞ്ഞുങ്ങളില് പകുതിയിലേറെയും പോഷകാഹാരം കിട്ടാത്ത കുട്ടികള് ആയാല് നമുക്കെന്താ?
കാരണം, നമുക്കാവശ്യം രാമരാജ്യവും, ബാബ്രി മസ്ജിദും ആണല്ലോ?
നമ്മുടെ നാല്പത്തിയഞ്ചു കോടി ജനത അതിശക്തിമത്തായ ദാരിദ്ര്യ രേഖയ്ക്കു കീഴെയാണെന്നതു നമ്മളെ അലട്ടുന്നതേയില്ല.
കാരണം, നമുക്കാവശ്യം രാമരാജ്യവും, ബാബ്രി മസ്ജിദും ആണല്ലോ?
നമ്മുടെ നാല്പത്തിയഞ്ചു കോടി ജനതയ്ക്ക് ഒരു മാസം വെറും 538 രൂപയാണ് വരുമാനം എന്നത് നമ്മളെ അലട്ടുന്നതേയില്ല.
കാരണം, നമുക്കാവശ്യം രാമരാജ്യവും, ബാബ്രി മസ്ജിദും ആണല്ലോ?
ഒരു ദരിദ്ര കുടുഃബം വെറും 538 രൂപയുടെ മാസവരുമാനം കൊണ്ട് എങ്ങനെ ഒരു മാസം കഴിച്ചു കൂട്ടും എന്നതും നമുക്ക് ഒരു പ്രശ്നമേയല്ല.
കാരണം, നമുക്കാവശ്യം രാമരാജ്യവും, ബാബ്രി മസ്ജിദും ആണല്ലോ?
നമ്മുടെ പദ്ധതികള് നമ്മള് പരിയോജന ചെയ്യുന്നതു പോലെ നടക്കുന്നില്ലായെന്നതും നമ്മളെ അലട്ടുന്നതേയില്ല.
കാരണം, പദ്ധതികളെല്ലാം പാവപ്പെട്ട ഭാരതീയര്ക്കായിട്ടുള്ളതാണ്.
എന്നാല്, ദാരിദ്രം അനുഭവിക്കുന്ന ഒരു സ്ത്രീ മറ്റൊന്നമില്ലാത്തതു കാരണം സ്വന്തം ശരീരം വില്ക്കാനോ ഡാന്സ് ബാറില് ഒന്നു നൃത്തം ആടാനോ പോയാലോ - ഭാരതത്തിന്റെ അഭിമാനവും, സാസ്കാരികതയും എല്ലാം ഉടനെ തന്നെ തകര്ന്നടിഞ്ഞതു തന്നെ.
ധനാഡ്യര്ക്കാകട്ടെ വിമാനത്താവളത്തില് നിന്നും പഞ്ചനക്ഷത്ര എസ്കോര്ട്ടുകളാകാം, പാരീസില് നിന്നുമുള്ള കാബറേ നര്ത്തകിമാരാകാം.
ഈ നിയമങ്ങളും, നിയന്ത്രണങ്ങളുമെല്ലാം പാവപ്പെട്ട ഭാരതീയര്ക്കായിട്ടുള്ളതാണ്.
കാരണം, നമുക്കാവശ്യം രാമരാജ്യവും, ബാബ്രി മസ്ജിദും ആണല്ലോ?
ദാരിദ്യത്തെ ഉന്മൂലനം ചെയ്യാന് നമ്മള് ശ്രമിക്കുന്നില്ലെന്നു മാത്രമല്ല.
ദാരിദ്ര്യം ഒരു നികൃഷ്ട വസ്തുവായിട്ടു കൂടിയാണ് നമ്മള് ഭാരതീയര് നോക്കിക്കാണുന്നത്.
ദാരിദ്ര്യം ഉന്മൂലനം ചെയ്യാന് കഴിയാത്ത ഭരണകര്ത്താക്കള് ദരിദ്രരുടെ മേലുള്ള വിവേചരപരമായ നിയന്ത്രണങ്ങള് നീക്കം ചെയ്യാനെങ്കിലും ശ്രമിക്കണം.
No comments:
Post a Comment